KeralaNattuvarthaLatest NewsNews

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യം നൽകണമെന്ന ദിലീപിന്‍റെ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.വേറെ നിയമം ആണോ ദിലീപിനെന്നും പ്രോസിക്യൂഷൻ ചോദിച്ചു.

ദിലീപിന്‍റെ ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വധഗൂഢാലോചന കേസിൽ സി.ബി. ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ് ഹൈകോടതിയിൽ പറഞ്ഞു. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

കോടതി നിർദേശമനുസരിച്ച് തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ആറു ഫോണുകള്‍ ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചിരുന്നു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button