ThiruvananthapuramKeralaNattuvarthaLatest NewsNews

മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഎം

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം. മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

അതേസമയം, മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് എൻ നഗരേഷിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി. എന്നാൽ സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്ര സ‍ർക്കാർ അറിയിച്ചു. ഹർജി വീണ്ടും മറ്റന്നാൾ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button