ജിദ്ദ: പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി. ഫെബ്രുവരി ഒന്നു മുതൽ തീരുമാനം നിലവിൽ വരും. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി ജനങ്ങൾക്ക് നിർദ്ദേശം നൽകി. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം കഴിഞ്ഞവർ മൂന്നാം ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും.
ട്രെയിൻ, ടാക്‌സി, റെന്റ് എ കാർ, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകൾ, ജിസാനും ഫറസാൻ ദ്വീപിനും ഇടയിലുള്ള കപ്പലുകൾ എന്നിവയിൽ യാത്ര ചെയ്യണമെങ്കിൽ തവൽക്കനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. കൂടാതെ അതോറിറ്റിയുടെ ആസ്ഥാനത്തും അതിന്റെ ശാഖകളിലും ബിസിനസ് സേവന, ഗതാഗത കേന്ദ്രങ്ങളിലും സ്?റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനും നിയമം ബാധകമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: ഇന്ത്യയിൽ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ളത് കേരളത്തിൽ: നിക്ഷേപകരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
Post Your Comments