KozhikodeKeralaNattuvarthaLatest NewsNews

തീപിടിച്ച വൈക്കോൽ ലോറിയിൽ നിന്നും ഡ്രൈവർ ഇറങ്ങിയോടി: രക്ഷകനായെത്തിയത് നാട്ടുകാരൻ, ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനെ തുടർന്ന് വാഹനം സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ നാട്ടുകാരനായ യുവാവിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വയനാട്ടിൽ നിന്ന് വൈക്കോൽ കയറ്റി വന്ന വാഹനത്തിന് ഉച്ചയോടെ കോടഞ്ചേരി ടൗണിൽ വെച്ചാണ് തീപിടിച്ചത്. വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

വൈക്കോലിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നിറങ്ങി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശമം നടത്തി. പിന്നാലെ നാട്ടുകാരും കോടഞ്ചേരി സ്റ്റേഷനില്‍ നിന്ന് പോലീസുകാറം സ്ഥലത്തെത്തി. ഇതിനിടെയാണ് സമീപത്തെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രദേശവാസിയായ ഷാജി അപകടം കണ്ടത്.

വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എ വി​ദ്യാ​ർ​ഥി എ​ക്സൈ​സ് പിടിയിൽ

ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ കയറി തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. ലോറി വളച്ചും തിരിച്ചും ഓടിച്ചതോടെ തീപടര്‍ന്ന വൈക്കോല്‍ കെട്ടുകളിലേറെയും താഴെ വീണു. പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് തീ പൂര്‍ണമായും അണച്ചു. നേരത്തെ ലോറി ഡ്രൈവറായി ജോലി ചെയ്ത അനുഭവമാണ് അപകട ഘട്ടത്തില്‍ നേട്ടമായതെന്ന് ഷാജി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button