പാലക്കാട്: ഡിവൈഎഫ്ഐയുടെ മലപ്പുറം യൂണിറ്റ് മാത്രം ഉല്പാദിപ്പിച്ചത് 5 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ആണെന്ന സംസ്ഥാന ഭാരവാഹി എസ്കെ സജീഷിൻറെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. കേരളത്തിൽ നടപ്പുസാമ്പത്തിക വർഷം ഉല്പാദനം പ്രതീക്ഷിക്കുന്നത് 18 ലക്ഷം ടൺ പച്ചക്കറി ആണെന്നും അതിന്റെ ഏകദേശം മൂന്നിലൊന്ന് ഡിവൈഎഫ്ഐ മലപ്പുറം യൂണിറ്റ് മാത്രമാണ് ഉല്പാദിപ്പിച്ചത് എന്നാണ് വൈഎഫ്ഐ സംസ്ഥാന ഭാരവാഹി എസ് കെ സജീഷ് പറഞ്ഞതെന്നും ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ എസ്എഫ്‌ഐയുടെ ദേശീയ ഭാരവാഹിയായ വി പി സാനു പറയുന്നത് കഴിഞ്ഞവർഷം 516 ടൺ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ചു എന്നാണ്. അതായത് കഴിഞ്ഞ വർഷം 411.5 ഏക്കർ സ്ഥലത്തുനിന്ന് 516 ടൺ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ചപ്പോൾ ഇത്തവണ 450 ഏക്കറിൽ നിന്ന് 5 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിച്ചെന്നാണ് സജീഷിന്റെ അവകാശവാദമെന്നും സജീഷിന് മിനിമം ഒരു നോബൽ സമ്മാനം എങ്കിലും കൊടുക്കണമെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മാതൃഭൂമിക്ക് കണ്ടത്തിൽ വച്ച് നൽകിയ അഭിമുഖത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹി എസ് കെ സജീഷ് പറഞ്ഞത് സംഘടനയുടെ മലപ്പുറം യൂണിറ്റ് മാത്രം ഉല്പാദിപ്പിച്ചത് 5 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ആണെന്നാണ്.
എത്ര? 5 ലക്ഷം ടൺ. ഇതുതന്നെ പിന്നീട് ഒരു വിഡിയോയിൽ സജീഷ് ആവർത്തിച്ചു. 450 ഏക്കറിൽ നിന്ന് 5 ലക്ഷത്തിലധികം ടൺ പച്ചക്കറി ഉല്പാദിപ്പിച്ചത്രേ. എത്ര? 5 ലക്ഷം ടൺ. കേരളത്തിൽ നടപ്പുസാമ്പത്തിക വർഷം ഉല്പാദനം പ്രതീക്ഷിക്കുന്നത് 18 ലക്ഷം ടൺ പച്ചക്കറി ആണ്. അതായത് അതിന്റെ ഏകദേശം മൂന്നിലൊന്ന് ഡിവൈഎഫ്ഐ മലപ്പുറം യൂണിറ്റ് മാത്രമാണ് ഉല്പാദിപ്പിച്ചത് എന്ന് നമ്മൾ മനസ്സിലാക്കണം.
അതാണ് സത്യമെങ്കിൽ മലപ്പുറത്തെ സഖാക്കളെ നമ്മൾ അഭിനന്ദിക്കണം. ഒപ്പം ഒരു ചോദ്യവും ചോദിക്കണം. ഈ പച്ചക്കറിയെല്ലാം എവിടെ കൊണ്ടുപോയി വിറ്റു എന്ന്! കാരണം പറയാം. എസ്എഫ്‌ഐയുടെ ദേശീയ ഭാരവാഹിയായ വി പി സാനു എന്നൊരാളുണ്ട്. ആൾ പറയുന്നത് കഴിഞ്ഞവർഷം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി 411.5 ഏക്കർ സ്ഥലത്തു നിന്ന് 516,837 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ചു എന്നാണ്.
ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്ത് : 43.2 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ
ആ തൂക്കത്തിൽ പച്ചക്കറി മാത്രമല്ല കേട്ടോ, മീനും കോഴിയും ഒക്കെയുണ്ട്. എത്ര? 516,837 കിലോഗ്രാം. ടൺ ആയാൽ എത്ര? 516 ടൺ. അതായത് കഴിഞ്ഞ വർഷം 411.5 ഏക്കർ സ്ഥലത്തുനിന്ന് 516 ടൺ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ചപ്പോൾ ഇത്തവണ 450 ഏക്കറിൽ നിന്ന് 5 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിച്ചെന്നാണ് സജീഷിന്റെ അവകാശവാദം. അതായത് കൃഷിസ്ഥലം കഷ്ടിച്ച് 10% വർധിച്ചപ്പോൾ ഉല്പാദനം 100,000% വർധിച്ചത്രേ.
സജീഷിന് മിനിമം ഒരു നോബൽ സമ്മാനം എങ്കിലും കൊടുക്കണം എന്നാണ് എന്റെയൊരിത്. സജീഷ് കണ്ടത്തിൽ വച്ച് മാതൃഭൂമിയോട് പറഞ്ഞതുപോലെ, മണ്ണും മനുഷ്യനും ഒക്കെ ചേർന്നതാണ് രാഷ്ട്രീയം. പക്ഷെ പറയുന്നതിനെ കുറിച്ച് മിനിമം ധാരണയെങ്കിലും നമുക്ക് ഉണ്ടാവണം എന്നു മാത്രം. അല്ലെങ്കിൽ ഈ സീനിൽ ജിംസി മഹേഷിനോട് ചോദിച്ച ചോദ്യം നാട്ടുകാർ സജീഷിനോട് ചോദിക്കും. അഞ്ചുലക്ഷം ടൺ സ്നേഹത്തോടെ പണിക്കർ.
Post Your Comments