Latest NewsIndia

‘മുസ്ലിം സ്ത്രീകൾക്ക് സുരക്ഷയുണ്ട്’: മൗലാന തൗഖീർ റാസയുടെ മരുമകൾ ബിജെപിയിൽ ചേർന്നു

ലക്നൗ: ഉത്തർപ്രദേശിലെ മുസ്‌ലിം രാഷ്ട്രീയ പാർട്ടി ഇത്തിഹാദെ മില്ലത്ത് കൗൺസിൽ സ്ഥാപക നേതാവ് തൗഖീർ റസാ ഖാന്റെ മരുമകൾ ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ മരുമകളായ നിദ ഖാനാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിദ തന്റെ സ്വന്തം സഹോദരിയെ പോലെയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.

യു.പിയിൽ ബിജെപി ഭരണത്തിനു കീഴിൽ മാത്രമാണ് മുസ്‌ലിം സ്ത്രീക്ക് സുരക്ഷയുള്ളതെന്ന് അവർ വെളിപ്പെടുത്തി. മുത്തലാഖിനെതിരായ ബിജെപിയുടെ പോരാട്ടമാണ് തന്നെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് നിദ മാധ്യമങ്ങളോട് പറഞ്ഞു. വനിതാ ശാക്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് അവർ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് ആരംഭിച്ച ‘ലഡ്കി ഹൂ’, ‘ലഡ് സക്തി ഹൂ’ എന്ന ക്യാമ്പയിൻ കൊണ്ട് സ്ത്രീകൾക്ക് ഒരു ഉപകാരവുമില്ലെന്ന് നിദ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഭർതൃപിതാവ് കോൺഗ്രസിൽ ചേർന്നെങ്കിലും താൻ എപ്പോഴും ബിജെപിയെയാണ് പിന്തുണയ്ക്കുന്നതെന്നും അവർ പറഞ്ഞു. ഭർതൃപിതാവിനെതിരെ മുൻപും ആരോപണങ്ങളുമായി നിദ രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button