കാബൂള്‍: കൊറോണ തരംഗത്തിനിടയിലും അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. മൂന്ന് ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ അഫ്ഗാനിസ്ഥാന് കൈമാറി. കാബൂളിലെ ആശുപത്രിയിലേക്കാണ് മരുന്നുകള്‍ കൈമാറിയത്. നാലാമത്തെ തവണയാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായവുമായി എത്തുന്നത്. വരും ആഴ്ചകളില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മരുന്നുകളുടേയും ഭക്ഷ്യധാന്യങ്ങളുടേയും രൂപത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുമായുള്ള പ്രത്യേക ബന്ധം തുടരുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് മൂന്ന് തവണ 500,000 ഡോസ് കൊറോണ വാക്സിനും ജീവന്‍ രക്ഷാമരുന്നുകളും അടങ്ങുന്ന വൈദ്യസഹായം ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയിട്ടുണ്ട്. ഈ മാസം 7 ന് ഇന്ത്യ രണ്ട് ടണ്ണോളം വരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ കൈമാറിയിരുന്നു.
അഫ്ഗാനിസ്ഥാന്‍ നിലവില്‍ ഭരിക്കുന്ന താലിബാന്‍ ഗവണ്‍മെന്റിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും ജനങ്ങളെ കൈവിടാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
Post Your Comments