Latest NewsKeralaNews

വേഷം പൊളിച്ചു, സഖാവിനെക്കാൾ അഞ്ച് മാർക്ക് കൂടുതൽ ടീച്ചർക്ക് : ഹരീഷ് പേരടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ദുബായിൽ നിന്നുള്ള ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പതിവ് വേഷത്തിൽ നിന്നും മാറി പാന്റും ഷർട്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വേഷം. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വേഷത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

70 കഴിഞ്ഞവരിൽ എല്ലാ വേഷവും ചേരുന്ന ഒരാൾ മമ്മൂട്ടിയാണെന്നായിരുന്നു താൻ ഇതുവരെ വിചാരിച്ചിരുന്നതെന്നും, എന്നാൽ സഖാവ് പൊളിച്ചെന്നുമാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തതിന്റെ പ്രതികരണം.

Read Also  :  ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇൻക്വിലാബ് സിന്ദാബാദ്: അനുസ്മരിച്ച റഹീമിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

കുറിപ്പിന്റെ പൂർണരൂപം :

സഖാവേ ഇത് തകർത്തു…70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങൾ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാൽസലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button