ചിങ്ങവനം: സ്വകാര്യ ഹോട്ടലിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എൻഗേജ്മെന്റ് പാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. റാന്നി സ്വദേശിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള വിരുന്ന് പാർട്ടിയാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയത്. ഹോട്ടൽ പരിധിയിലുള്ള പൊലീസ് സ്റ്റേഷൻ, ഹെൽത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പാർട്ടി നടക്കുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നില്ല.
Read Also : 12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് ആണ് നടപടി സ്വീകരിച്ചത്. പാർട്ടി സംഘടിപ്പിച്ച വധുവിന്റെ പിതാവ്, ഹോട്ടൽ മാനേജർ, ബാങ്കറ്റ് മാനേജർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Post Your Comments