Latest NewsNewsIndia

സ്‌കൂളിലെ ഉച്ചഭക്ഷണശാലയില്‍ കൊമ്ബനാനയുടെ മൂന്ന് മാസം പഴക്കമുള്ള ജഡം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ബൂത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തിയത്

കോയമ്പത്തൂര്‍: കൊമ്പനാനയുടെ ജീര്‍ണിച്ച നിലയിലുള്ള ജഡം സ്കൂളിലെ ഉച്ചഭക്ഷണശാലയില്‍ നിന്ന് കണ്ടെത്തി. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള ആനയുടെ മൃതദേഹമാണ് ആനമലൈയ് ടൈഗര്‍ റിസര്‍വിനടുത്തുള്ള വാല്‍പ്പാറയിലെ ഹൈ ഫോറസ്റ്റ് എസ്റ്റേറ്റില്‍ സര്‍ക്കാര്‍ സ്കൂളിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഉച്ചഭക്ഷണശാലയില്‍ കണ്ടത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയിലുള്ളതാണു ഇവിടം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് ആന ചരിഞ്ഞതെന്നാണ് വനപാലകരുടെ നിഗമനം.

read also: കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്, റിപ്പബ്ലിക് ദിനത്തിൽ പോത്തിനെ കാണിച്ചത് മോശം: എം വി ജയരാജന്‍

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ബൂത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വനപാലകരെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസര്‍ എ മണിക്കണ്ഠനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

കൂട്ടത്തില്‍ നിന്ന് പിരിഞ്ഞ ആന ഭക്ഷണവും വെള്ളവും തേടിയെത്തിയതാകാമെന്നും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടുപോയതാകാമെന്നും മൃഗഡോക്ടറായ കെ സുകുമാര്‍ പറഞ്ഞു. പുറത്തേയ്ക്ക് കടക്കാന്‍ കഴിയാതെ വന്ന ആനയുടെ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നതാകാമെന്നും അതിനുള്ളില്‍പ്പെട്ടാകാം ആന ചരിഞ്ഞതെന്നും ഡോക്ടർ സൂചിപ്പിച്ചു. ഡി എന്‍ എ പരിശോധനയ്ക്കായി ആനയുടെ വാലില്‍ നിന്ന് മുടിനാര് ശേഖരിച്ചതായി വനപാലകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button