നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ വെളിപ്പെടുത്തലുമായി സംവിധായകൻ ജോൺ ഡിറ്റോ. സംഗീതസംവിധായകനായ രവീന്ദ്രന്‍ മാഷുടെ പേരില്‍ കൊച്ചിയില്‍ ഒരു മ്യൂസിക് അക്കാഡമി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ ഒരു സിനിമ ചെയ്യാനെന്ന പേരിൽ ബാലചന്ദ്രകുമാർ തട്ടിയെടുത്തുവെന്നും എന്നാൽ, പ്രഖ്യാപിച്ച മിന്നൽ എന്ന സിനിമ നടന്നില്ലെന്നും ജോൺ ഡിറ്റോ വെളിപ്പെടുത്തുന്നു.
വിശ്വസിച്ച് എല്പിച്ച പണം ബാലചന്ദ്ര കുമാർ മറ്റ് പല വഴികളിലൂടെ ചിലവാക്കിയതിനെ തുടർന്ന് രവീന്ദ്രന്‍ മാഷ് മദ്യത്തില്‍ മുങ്ങി എന്നാണ് ബാലചന്ദ്ര കുമാറിനെതിരെ ജോൺ ഡിറ്റോ വെളിപ്പെടുത്തുന്നത്. അദ്ദേഹം ആരോഗ്യം ക്ഷയിച്ച് ഗുരുതരാവസ്ഥയിലായി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തെ കൂടാതെ, കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരെയും ബാലചന്ദ്ര കുമാർ പറ്റിച്ചുവെന്നാണ് ആരോപണം.
Also Read:പനിക്ക് മരുന്ന് വാങ്ങി മടങ്ങിയ വീട്ടമ്മയ്ക്ക് ഓട്ടോ മറിഞ്ഞ് ദാരുണാന്ത്യം
എസ് രമേശന്‍ നായരുടെ മെസഞ്ചറും സഹായിയുമായിരുന്നു അക്കാലത്ത് ബാലചന്ദ്രകുമാര്‍. രവീന്ദ്രൻ മാഷിന്റെ മരണത്തിനു പിന്നാലെ ബാലചന്ദ്ര കുമാർ രമേശൻ നായരുമായി തെറ്റി. രമേശന്‍ നായരോട് ബാലചന്ദ്രകുമാര്‍ ചെയ്ത ചതികളെക്കുറിച്ച് അദ്ദേഹം ജോൺ ഡിറ്റോയോട് വെളിപ്പെടുത്തുകയുണ്ടായി. എസ് രമേശന്‍ നായര്‍ പറഞ്ഞിട്ടാണ് രവീന്ദ്രന്‍ മാഷ് തന്‍റെ പേരിലുള്ള കലാലയം, സംഗീത കലാലയം ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയത് എന്ന വെളിപ്പെടുത്തൽ ജോൺ ടിറ്റോയെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. അതിനു കാരണക്കാരനായത് ബാലചന്ദ്ര കുമാർ ആയിരുന്നുവെന്നാണ് കഥകൾ. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ രവീന്ദ്രന്‍മാഷ്ന്റെ പേരില്‍ ഒരു മ്യൂസിക് അക്കാഡമി കൊച്ചിയില്‍ ഉണ്ടാവുമായിരുന്നുവെന്നും രവീന്ദ്രന്‍ മാഷ് ഇത്ര നേരത്തെ മരിക്കുകയില്ലാരുന്നുവെന്നും ജോൺ ഡിറ്റോ പറയുന്നു. നിലവിലെ വെളിപ്പെടുത്തലുകളും പുതിയ കഥകളും കാണുമ്പോൾ മനസ്സിലാകുന്നത് ബാലു ഇത് മറ്റാര്‍ക്കോ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണെന്നാണ് എന്നാണ് ജോൺ ഡിറ്റോ പറയുന്നത്. ‘
‘ദിലീപ് ഒരു ഗുണ്ടാ നേതാവോ അധോലോകനായകനോ ക്രിമിനലോ അല്ല. മുഖ്യമന്ത്രി ഇത് തള്ളിക്കളഞ്ഞത്, ഇതില്‍ ഒട്ടും കഴമ്പില്ല എന്ന് അറിഞ്ഞതുകൊണ്ട് അല്ലേ? പൾസർ സുനിയെ അറിയില്ലായെന്ന് ദിലീപ് അടച്ചിട്ട കോടതിയിൽ കൊടുത്ത മൊഴി എങ്ങനെയാണ് ബാലു സാർ അറിഞ്ഞത് ? തെളിവുണ്ടെങ്കിൽ നേരിട്ട് കോടതിയിൽ കക്ഷി ചേരുകയല്ലേ വേണ്ടത് ? ചാനലിൽ സ്വഭാവഹത്യ ചെയ്തതിന്റെ ഉദ്ദേശമെന്താണ്? എന്തായാലും വലിയ ലാഭങ്ങൾക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. ബാലചന്ദ്രകുമാർ ഒരു ഏറു പടക്കമാണ്. ചെവിക്കരികിൽ പൊട്ടിയാൽ ഒന്നു ഞെട്ടും. അത്രതന്നെ. ബോംബല്ല’, ജോൺ ഡിറ്റോ വ്യക്തമാക്കി.
ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2021 June 29 ന് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞത് ദിലീപ് പടം ഉണ്ട് ലോക്ക് ഡൗൺ കാരണം താമസിച്ചതാണ് എന്നാണ്. ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചാനലിൽ അദ്ദേഹം പറയുന്നു, 2021 ഏപ്രിലിൽ മാസത്തിൽ ദിലീപ് പടം താൻ തന്നെ ഒഴിവാക്കിയെന്ന് .
ഒപ്പം മറ്റൊന്നു കൂടി ആവശ്യപ്പെട്ടു. നാട്ടിലെ 5 കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ 100 രൂപയെങ്കിലും ഞാൻ അയച്ചു കൊടുക്കണമെന്ന് . മൊത്തം പൊരുത്തക്കേട് തോന്നി. അപ്പോഴാണ് ബാലചന്ദ്ര കുമാറെന്ന ബാലു സാറിന്റെ എനിക്കറിയാവുന്ന കഥ ഞാൻ ഓർത്തു പോയത്.
20 കൊല്ലങ്ങൾക്ക് മുൻപ് മുൻപ് ഞാൻ എ കെ സാജൻ സാറിൻറെ സ്ക്രിപ്റ്റ് അസിസ്റ്റന്റും മലയാളം വാരികയിലെ ജേർണലിസ്റ്റും ആയിട്ട് എറണാകുളത്തുള്ള കാലം. അതേ സമയത്താണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ എറണാകുളത്ത് താമസിക്കുവാനെത്തുന്നത്.അതേ സമയത്ത് തന്നെയാണ് സംഗീതസംവിധായകനായ രവീന്ദ്രൻമാഷ് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്.ഡോക്ടർ എൻ ആർ ഹരികുമാർ എന്നുപറയുന്ന , പഴയകാല മലയാള നടിയുടെ മകൻ തിരുപ്പൂര് തുണിമില്ലുണ്ടായിരുന്ന അദ്ദേഹം കേരളത്തിലേക്ക് രവീന്ദ്രൻ മാഷിനെ അയക്കുകയായിരുന്നു. രവീന്ദ്രൻ മാഷുടെ പേരിൽ കൊച്ചിയിൽ ഒരു മ്യൂസിക് അക്കാഡമി സ്ഥാപിക്കാൻ 50 ലക്ഷം രൂപയും കൊടുത്താണ് ഹരി സാർ രവീന്ദ്രൻ മാഷിനെ കേരളത്തിലേക്ക് അയച്ചത്.
Also Read:പനിക്ക് മരുന്ന് വാങ്ങി മടങ്ങിയ വീട്ടമ്മയ്ക്ക് ഓട്ടോ മറിഞ്ഞ് ദാരുണാന്ത്യം
കലൂര് AJഹോട്ടലിനു പിറകിലുള്ള ഫ്ലാറ്റിൽ രവീന്ദ്രൻ മാഷ് താമസിച്ചു തുടങ്ങി. ചെക്ക് കേസിൽ പെട്ട് തിരുവനന്തപുരത്തു നിന്ന് പോന്ന എസ് രമേശൻ നായരുടെ മെസഞ്ചറും സഹായിയുമായിരുന്നു ബാലചന്ദ്രകുമാർ . നെയ്യാറ്റിൻകരയിലും തിരുവനന്തപുരത്തും കോടതിയിൽ വക്കീൽ കാര്യങ്ങളും മറ്റും നോക്കിയിരുന്നത് എസ് രമേശൻ നായർക്കു വേണ്ടി ബാലചന്ദ്രകുമാർ ആയിരുന്നു. രമേശൻ നായരും ബാലചന്ദ്രകുമാറും ചേർന്ന് രവീന്ദ്രൻ മാസ്റ്ററുടെ അടുക്കലെത്തി. ഹരി അയച്ചു തന്ന പൈസ കൊണ്ട് നമുക്ക് ആദ്യം ഒരു സിനിമ നിർമ്മിക്കാം. അതിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ട് മ്യൂസിക് സ്കൂൾ സ്ഥാപിക്കാമെന്നും ബാലചന്ദ്രകുമാർ നല്ലൊരു ഡയറക്ടർ ആണെന്നും പറഞ്ഞു ഫലിപ്പിച്ചു. ഹരി സാർ ആദ്യം എതിർത്തെങ്കിലും രമേശൻ നായരും രവീന്ദ്രൻ മാഷും പറഞ്ഞതിനാൽ സമ്മതിച്ചു.
“മിന്നൽ ” എന്ന പേരിൽ ഒരു ടൈറ്റിൽ രജിസ്റ്റർ ചെയ്തു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ജഗതിശ്രീകുമാറിനു മൊക്കെ അഡ്വാൻസ് കൊടുത്തു. തിരക്കഥയെഴുതാൻ ആണ് ആണ് എ കെ സാജൻ സാറിന്റെ അടുത്തേക്ക് എത്തിയത്. സാജൻ സാർ താല്പര്യം പ്രകടിപ്പിച്ചില്ല.പക്ഷേ തൻറെ സഹോദരനായ എ കെ സന്തോഷ് സാറിനെ ഏൽപ്പിച്ചു.ഒപ്പം എ കെ സന്തോഷ് സാറിനെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എന്നെയും നിയോഗിച്ചു. അങ്ങനെയാണ് ബാലചന്ദ്രകുമാർ സാറിനെ ഞാൻ പരിചയപ്പെടുന്നത്. ബാലു സാറും സന്തോഷ് സാറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി. പാട്ട് റെക്കോർഡ് ചെയ്തതും എല്ലാവർക്കും അഡ്വാൻസ് കൊടുത്ത വകയിലും ഒത്തിരി പണം ഹരി സാറിൻറെ കയ്യിൽ നിന്ന് ചിലവാകുകയും ചെയ്തു. ഡേറ്റ് ക്ലാഷ് ആയി എന്ന പേരിൽ ആ പടത്തിൽനിന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും ഒക്കെ പിന്മാറുകയും ചെയ്തു. അതല്ല Ak. സന്തോഷ് ,ബാലു സാറിനെ മാറ്റി സംവിധായകനാകാൻ ശ്രമിച്ചു എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഏതായാലും മിന്നൽ മിന്നിയില്ല. ആ പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ബാലയും നവ്യാനായരും അഭിനയിച്ച അനിൽ ബാബുവിലെ അനിൽ സംവിധാനം ചെയ്ത് ഒരു സിനിമയായി അത് പുറത്തിറങ്ങുകയും ചെയ്തു.
Also Read:യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
അതിലെ മറ്റൊരു ദുരന്തമാണ് ഇപ്പോഴും കണ്ണു നിറയ്ക്കുന്നത്.രവീന്ദ്രൻ മാഷ് അതോടെ ആരോഗ്യം ക്ഷയിച്ച് ഗുരുതരാവസ്ഥയിലായി.തുടർന്ന് ഹരി സാർ അടുത്ത ഫ്ലൈറ്റിൽ ചെന്നൈയിൽ എത്തിച്ചു.പിന്നെ ഒരാഴ്ചക്കകം മഹാ സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ മാഷ് ഇഹലോകവാസം വെടിഞ്ഞു. ഹരി സാറുമായി എനിക്ക് കഴിഞ്ഞവർഷം അദ്ദേഹം മരിക്കുംവരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമായിരുന്നു. ഹരിസാറിന് ഹൃദയാഞ്ജലി. പിന്നീട് ഞാനറിഞ്ഞു ബാലചന്ദ്രകുമാറുമായി എസ് രമേശൻ നായർ തെറ്റിയെന്ന് .രമേശൻ നായരോട് ബാലചന്ദ്രകുമാർ ചെയ്ത ചതികളെക്കുറിച്ച് എന്നോട് എണ്ണിയെണ്ണിപ്പറഞ്ഞു. ബാലു സാർ വിളിച്ച് രമേശൻനായരുടെ ഭൂതകാലകഥകൾ എന്നോടും പറഞ്ഞു. പക്ഷെ എന്റെ നോട്ടത്തിൽ കൂടുതൽ തെറ്റ് രമേശൻ നായരുടെതായിരുന്നു. എസ് രമേശൻ നായർ പറഞ്ഞിട്ടാണ് രവീന്ദ്രൻ മാഷ് തൻറെ പേരിലുള്ള കലാലയം, സംഗീത കലാലയം ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയത് എന്ന അറിവ് എന്നെ അസ്വസ്ഥനാക്കി. ഞാൻ രമേശൻ നായരോട് ദേഷ്യപ്പെട്ടു.നേരിട്ടു കുറ്റപ്പെടുത്തി.അദ്ദേഹം ന്യായീകരിച്ചു.
അല്ലെങ്കിൽ സുഹൃത്തുക്കളേ രവീന്ദ്രൻമാഷ്ന്റെ പേരിൽ ഒരു മ്യൂസിക് അക്കാഡമി കൊച്ചിയിൽ ഉണ്ടാവുമായിരുന്നു. രവീന്ദ്രൻ മാഷ് ഇത്ര നേരത്തെ മരിക്കുകയില്ലാരുന്നു?. രമേശൻ നായരും കടന്നുപോയി?. പിന്നീട് ഇതുവരെ ബാലചന്ദ്ര കുമാറിനെ ഞാൻ കണ്ടിട്ടില്ല. 2014 ൽ അദ്ദേഹത്തിൻറെ cowboy എന്ന സിനിമ റിലീസ് ആകുന്ന വിവരം എന്നെ വിളിച്ചു പറഞ്ഞു .ഞാൻ കണ്ടു. പിന്നെ ഇക്കഴിഞ്ഞ 2021 ജൂൺ 29 നാണ് കമ്യൂണിക്കേഷൻ ഉണ്ടാവുന്നത്. പിന്നെ റിപ്പോർട്ടർ ചാനലിലാണ് കാണുന്നത്. ചാനലിൽ വെളിപ്പെടുത്തൽ എന്ന നിലയിൽ വന്നത് സസൂക്ഷ്മം കണ്ടതിൽ നിന്ന് ,എനിക്ക് മനസ്സിലാകുന്നത് ബാലു സാർ ഇത് മറ്റാർക്കോ വേണ്ടി മനപ്പൂർവ്വം ചെയ്തതാണെന്നാണ്.
ദിലീപ് ഒരു ഗുണ്ടാ നേതാവോ അധോലോകനായകനോ ക്രിമിനലോ അല്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് തള്ളിക്കളഞ്ഞത്?ഇതിൽ ഒട്ടും കഴമ്പില്ല എന്ന് അറിഞ്ഞതുകൊണ്ട് അല്ലേ ? പൾസർ സുനിയെ അറിയില്ലായെന്ന് ദിലീപ് അടച്ചിട്ട കോടതിയിൽ കൊടുത്ത മൊഴി എങ്ങനെയാണ് ബാലു സാർ അറിഞ്ഞത് ? തെളിവുണ്ടെങ്കിൽ നേരിട്ട് കോടതിയിൽ കക്ഷി ചേരുകയല്ലേ വേണ്ടത് ? ചാനലിൽ സ്വഭാവഹത്യ ചെയ്തതിന്റെ ഉദ്ദേശമെന്താണ്? ശബ്ദ സാമ്പിളുകൾ കൾ സിഡിയിൽ ആക്കിവെച്ചത് നഷ്ടപ്പെട്ടുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.പിന്നെ കിട്ടിയെന്നും പറഞ്ഞു. അപ്പോൾ അങ്ങയുടെ ഫോണിൽ ഉണ്ട് എന്ന് പറയുന്ന ദൃശ്യങ്ങൾ ഒറിജിനൽ അല്ലല്ലോ എഡിറ്റ് ചെയ്തത് അല്ലേ ? എന്തായാലും വലിയ ലാഭങ്ങൾക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ എല്ലാമറിയുന്ന ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് സന്തത സഹചാരിയായ ശരത് എന്ന് പറയുന്ന സൂര്യാ ശരത്തിനെ മനസിലാക്കാതെ പോയത് ? VIP എന്ന് വിളിച്ചത്.? Audio 20 മടങ്ങ് enhanse ചെയ്ത Lal മീഡിയ റെയ്ഡ് ചെയ്യാത്തതെന്താണ് പോലീസേ ? ബാലചന്ദ്രകുമാർ ഒരു ഏറു പടക്കമാണ്. ചെവിക്കരികിൽ പൊട്ടിയാൽ ഒന്നു ഞെട്ടും. അത്രതന്നെ. ബോംബല്ല.
Post Your Comments