ThiruvananthapuramKeralaNattuvarthaLatest NewsNews

കോവിഡ് പ്രതിരോധം പാളി : ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. അതിനാൽ മുഖ്യമന്ത്രി 9 ദിവസം യുഎഇയിൽ നിൽക്കുന്നത് ശരിയല്ല. യുഎഇ പര്യടനം ചുരുക്കി നാട്ടിലെത്തി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read : യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡിയും കത്തും: മാധ്യമപ്രവര്‍ത്തകന്‍ പിടിയിൽ

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓർഡിനൻസിന് പ്രസക്തിയില്ല. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കെതിരായ കേസ് നാലാം തീയതി വരാനിരിക്കുന്നു. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് മുൻപ് ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടിവന്നത് വ്യക്തമാണ്. ലോകായുക്തയെ നിർവീര്യമാക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ് എന്നും ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button