ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ കത്തും വ്യാജ ഇ-മെയിൽ ഐ.ഡിയും നിർമിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഒഡീഷയിലെ മാധ്യമപ്രവർത്തകനായ മനോജ് കുമാറിനെയാണ് ഡൽഹി പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാർ. യോഗി ആദിത്യനാഥിന്റെ പേരിൽ yogiadityanath.mp@gmail.com എന്ന വ്യാജ ഇ-മെയിൽ നിർമിച്ച ഇയാൾ പത്രത്തിന് പരസ്യം ലഭിക്കാൻ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. തന്റെ പത്രത്തിന് പരസ്യം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലിൽനിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികൾക്കാണ് ഇയാൾ മെയിൽ അയച്ചിരുന്നത്. യോഗി ആദിത്യനാഥിന്റെ വ്യാജമായ ഒപ്പും മെയിലിൽ ഉപയോഗിച്ചിരുന്നു.
Read Also : യുഎസിൽ ഒമിക്രോൺ കുതിച്ചുയരുന്നു: കണക്കുകൾ ഞെട്ടിക്കുന്നത്
സംഭവം ശ്രദ്ധയിൽപ്പെട്ട യോഗിയുടെ അന്നത്തെ പേഴ്സണൽ സെക്രട്ടറിയായിരുന്ന രാജ്ഭൂഷൺ സിങ് ഡൽഹി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐ.പി. അഡ്രസ് പിന്തുടർന്നാണ് പോലീസ് പ്രതിയെ ഒഡീഷയിൽനിന്ന് പിടികൂടിയത്.
Post Your Comments