ThiruvananthapuramKeralaNattuvarthaLatest NewsNews

മണിപ്പൂരില്‍ 60 സീറ്റിലും ബിജെപി മത്സരിക്കും: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ഇംഫാൽ: മണിപ്പൂരിൽ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എൻ ബിരെൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക.

Also Read : കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം

മുൻ ഫുട്ബോൾ താരവും ചർച്ചിൽ ബ്രദേഴ്സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്സ ഉഖ്റുവിൽ മത്സരിക്കും. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭൂപേന്ദർ യാദവ് അവകാശപ്പെട്ടു.

നിലവിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരാണ് മണിപ്പൂർ ഭരിക്കുന്നത്. ബിജെപിക്ക് 30 എംൽഎമാരാണുള്ളത്. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മൂന്നും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലും മൂന്നു സ്വതന്ത്രൻമാരും അടങ്ങുന്നതാണ് എൻഡിഎ സർക്കാർ. എന്നാൽ ഇത്തവണ സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button