
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പെൺകുട്ടികളെ കാണാതായതും തിരിച്ചു കിട്ടിയതുമായ സംഭവത്തിൽ ഇതുവരേയ്ക്കും പോലീസിന് കൃത്യമായ ഇവരങ്ങൾ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും കുട്ടികളെ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കുക.
Also Read:വീടിന് അപകട ഭീഷണി : കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം തടഞ്ഞ് നാട്ടുകാർ
ബുധനാഴ്ചയായിരുന്നു കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നത്. കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ് പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തിയെന്നതാണ് പോലീസിനെ വലയ്ക്കുന്ന ഒരു ചോദ്യം, ആരാണ് ഇതിനു വേണ്ടി ഇവർക്ക് ബാഹ്യമായ സഹായം നൽകിയത്, കുട്ടികളെ അവിടെ എത്തിച്ചവരിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.
Post Your Comments