Latest NewsUAENewsInternationalGulf

ദേശീയ സുരക്ഷാ താത്പ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ

ദുബായ്: രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഹൂതികളുടെ ഭീകരാക്രമണങ്ങളെ യുഎഇ പ്രതിരോധ സേന തടയുന്നതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരവധി പേർ പങ്കുവെച്ചിരുന്നു. ഇതോടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരമൊരു അറിയിപ്പുമായി രംഗത്തെത്തിയത്.

Read Also: ഇതും പറഞ്ഞോണ്ട് എന്റെ വീട്ടിൽ കയറി വന്നപ്പോൾ കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചു: രേവതി സമ്പത്ത്

രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കും, രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും, സ്ഥിരതയ്ക്കും ഇത്തരം ദൃശ്യങ്ങൾ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. രാജ്യത്തെ ദേശീയ നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. സമൂഹത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.

Read Also: കണ്ണഞ്ചിപ്പിക്കുന്ന ഡ്രോണ്‍ ഷോയിലൂടെ വര്‍ണാഭമായി ബീറ്റിംഗ് ദി റിട്രീറ്റ്, റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ കൊട്ടിക്കലാശം

shortlink

Related Articles

Post Your Comments

Related Articles


Back to top button