Latest NewsNewsLife StyleHealth & Fitness

എക്കിള്‍ നിങ്ങളെ കഷ്ടപ്പെടുത്തുന്നുണ്ടോ?: മാറ്റാം ഈ എളുപ്പ വഴികളിലൂടെ

എക്കിള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണം. അതേസമയം, എക്കിള്‍ അമിതമാവുന്നത് അപകടകരമാകാറുണ്ട്. ന്യുമോണിയ, കിഡ്‌നിക്കുണ്ടാവുന്ന തകരാറുകള്‍ മൂലം ശരീരത്തിലെ ടോക്‌സിന്‍ അളവ് വര്‍ധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിള്‍ ഉണ്ടായേക്കാം. എക്കിള്‍ നിര്‍ത്താന്‍ പല വഴികളുമുണ്ട്. എക്കിളിന് ഏറ്റവും നല്ല പരിഹാരം വെള്ളം കുടിക്കുന്നതാണ്.

Read Also  :  എത്ര തേച്ചുരച്ചിട്ടും പാത്രത്തിലെ കരി പോകുന്നില്ലേ? മൂന്ന് കിടിലൻ വഴികൾ ഇതാ !

ശ്വാസം പിടിച്ച് വെച്ച് പതുക്കെ അയച്ച് വിടുന്ന ബ്രെത്ത് എക്സര്‍സൈസ് ചെയ്യുന്നത് എക്കിള്‍ മാറാനുള്ള ഏറ്റവും പ്രാഥമികവും വളരെ പൊതുവായതുമായ വഴിയാണ്. എന്നാല്‍ പഞ്ചസാര കൊണ്ട് എക്കിള്‍ നിര്‍ത്താം എന്ന കാര്യം പലര്‍ക്കും അറിയില്ല. കുറച്ച് പഞ്ചസാര വായിലിട്ട് അലിച്ച് കഴിച്ചാല്‍ എക്കിള്‍ പ്രശ്‌നം വളരെ പെട്ടന്ന് മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button