Latest NewsKeralaNattuvarthaNewsFood & CookeryLife Style

എത്ര തേച്ചുരച്ചിട്ടും പാത്രത്തിലെ കരി പോകുന്നില്ലേ? മൂന്ന് കിടിലൻ വഴികൾ ഇതാ !

അമിതമായി കരി പിടിച്ച പാത്രങ്ങൾ നമുക്ക് എന്നും ഒരു തലവേദനയാണ്. എങ്ങനെ ഇവ എളുപ്പത്തില്‍ വൃത്തിയാക്കുമെന്ന് പലർക്കും അറിയില്ല. പെട്ടന്ന് പോകുന്ന കരിയെ കുറിച്ചല്ല ഇത്, എത്ര തേച്ചുരച്ച്‌ കഴുകിയാലും പോകാത്ത കരിയുണ്ട്, അതിനെ അപ്പാടെ കളയാൻ ഒരു പൊടിക്കൈ ഉണ്ട്.

Also Read:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക : കേരള അതിർത്തിയിൽ ജാഗ്രത തുടരാൻ തീരുമാനം

നമ്മൾ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ എപ്പോഴും വൃത്തിയായിരിക്കണം. കരി പിടിച്ച പാത്രങ്ങള്‍ പിന്നീട് ഉപയോഗിക്കണമെങ്കിൽ കരി കളഞ്ഞേ തീരൂ എന്നുള്ളത് കൊണ്ട് പല പാത്രങ്ങളും നമ്മൾ ഉപേക്ഷിക്കാറുണ്ട്. ഏത് സോപ്പ് ഉപയോഗിച്ചാലും കരി പോകില്ല. എന്നാൽ ഈ പൊടിക്കൈ ഒന്ന് പ്രയോഗിച്ചു നോക്കുക.

വിനാഗിരി

വിനാഗിരി ഉപയോഗിച്ച്‌ കരിഞ്ഞ പാത്രം പെട്ടെന്ന് വൃത്തിയാക്കാം. കരിഞ്ഞ പാത്രത്തില്‍ വെള്ളം നിറച്ച്‌ അതില്‍ ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ വെക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച്‌ പാത്രം വൃത്തിയാക്കിയാല്‍ കരി ഇളകിപ്പോകും.

വൈന്‍

കരി പിടിച്ച പാത്രത്തില്‍ വൈന്‍ ഒഴിച്ച്‌ കുറച്ച്‌ നേരം വെക്കുക. കുറച്ച്‌ മിനിറ്റിനുകള്‍ കഴിയുമ്പോള്‍ കറുത്ത കറകളെല്ലാം നീങ്ങി പാത്രം പഴയ രൂപത്തിലാകാൻ തുടങ്ങും. ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും
സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കാം.

ഉപ്പ്

ഉപ്പിന് എന്തിനെയും വൃത്തിയാക്കാനുള്ള സവിശേഷതയുണ്ട്. കരി പിടിച്ച പാത്രത്തില്‍ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാന്‍ ഉപ്പ് സഹായിക്കും. ഇതിനായി പാത്രത്തില്‍ ചെറിയ അളവില്‍ ഉപ്പിട്ട് കുറച്ച്‌ വെള്ളം തിളപ്പിക്കുക. പിന്നീട് പാത്രം കഴുകുന്ന സ്ക്രബ്ബറില്‍ അല്പം കൂടുതല്‍ ഉപ്പ് ചേര്‍ത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ മുഴുവൻ ഇളകിപ്പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button