KeralaLatest NewsIndiaNews

നായകൻ്റെ അമ്മയ്ക്ക് ഗർഭം ധരിക്കാൻ പാടില്ലേ?

പവിത്രത്തിൽ നിന്നും ബ്രോ ഡാഡിയിലേക്ക് എത്തുമ്പോൾ മലയാളിയുടെ പൊതു ബോധത്തിൽ സംഭവിച്ച പരിണാമങ്ങൾ

നായകൻ്റെ അമ്മ ഗർഭം ധരിക്കുമ്പോഴുണ്ടാകുന്ന വേവലാതികളും അനുബന്ധ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് തയ്യാറാക്കപ്പെട്ട ചിത്രമായിരുന്നു 1994ലെ പവിത്രം. കുടുംബ സദാചാര മൂല്യങ്ങളെക്കുറിച്ച് ഏറെ ഉൽക്കണ്ംകൾ നിറഞ്ഞു നിന്നിരുന്ന കാലയളവിൽ നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നതു കൊണ്ടു തന്നെ ചിത്രത്തിലെ അമ്മ പ്രസവാനന്തരം മരണപ്പെടുകയും അച്ഛൻ മാനഹാനി മൂലം പലായനം ചെയ്യുകയും ചെയ്തു. അഭിശപ്ത സന്തതിയെ എറ്റെടുത്തു വളർത്തുന്ന ചേട്ടച്ഛനാകട്ടേ ഒടുവിൽ മാനസിക വിഭ്രാന്തിക്കടിമയായി മാറുകയും ചെയ്യുന്നു. ഇത്തരമൊരു ചലച്ചിത്രത്തിന് അക്കാലയളവിൽ സമ്മിശ്ര പ്രതികരണം ലഭിക്കുകയും പിൽക്കാലയളവിൽ ക്ലാസിക്ക് ചിത്രമായി വാഴ്ത്തപ്പെടുകയും ചെയ്തു.

read also: ഉത്തര്‍പ്രദേശില്‍ എല്ലാ വിധ എക്സിറ്റ് പോളുകള്‍ക്കും നിരോധനം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

പിന്നീട് ഏറെക്കുറെ നിശബ്ദമായിപ്പോയ ഇത്തരമൊരു പ്രമേയം വെള്ളിത്തിരയിലെത്തുന്നത് രണ്ടായിരത്തി പത്തൊമ്പതിലാണ് .ഒമർ ലുലുവിൻ്റെ ധമാക്കായിൽ. നായകൻ്റെ ലൈംഗിക അസ്ഥിത്വത്തെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ചിത്രത്തിൽ നായകൻ്റെ അമ്മ ഗർഭിണിയായി മാറുന്നു. അച്ഛൻ്റെയും അമ്മയുടെയും ബന്ധത്തെ ഒട്ടൊരു പരിഹാസത്തോടെ ക്ലീഷേ കോമഡികൾക്കായി ‘ധമാക്കാ’ ഉപയോഗപ്പെടുത്തുന്നുണ്ട്. മുതിർന്ന നായകൻ്റെ അമ്മയുടെ ഗർഭധാരണം എന്ന വിഷയത്തെ വീണ്ടും ഏറ്റെടുത്ത ചിത്രമാണ് പ്രിഥിരാജ്-മോഹൻലാൽ ടീമിൻ്റെ ബോ ഡാഡി. നായകനും നായികയ്ക്കും അവിഹിത ബന്ധം സാധ്യമാകുമ്പോൾ തന്നെയാണ് നായകൻ്റെ കുടുംബത്തിൽ പുതിയൊരു വിശേഷം ഉണ്ടാവുന്നത്. ശുഭകരമായ പര്യവസാനം എന്ന നിലയിൽ ചില തീർപ്പു കൽപ്പിക്കലുകൾക്ക് ബ്രോഡാ ഡി തയ്യാറാകുന്നുണ്ട്…

പവിത്രത്തിൽ നിന്നും ബ്രോ ഡാഡിയിലേക്ക് എത്തുമ്പോൾ മലയാളിയുടെ പൊതു ബോധത്തിൽ സംഭവിച്ച പരിണാമങ്ങൾ എന്തെല്ലാമാണ്? പവിത്രത്തിലെ ഫ്യുഡൽ തറവാടിനെ സംബന്ധിച്ചിടത്തോളം മധ്യവയസു പിന്നിട്ട ഒരുവൾ ഗർഭം ധരിക്കുന്നത് അപമാനകരമായിരുന്നെങ്കിൽ ബ്രോ ഡാഡിയിലെ സമ്പന്ന കുടുംബത്തിൽ അത്തരമൊരു ഗർഭം ആഘോഷമായി മാറുന്നു .അതി ലളിതമായി പ്രണയം ,ലൈംഗികത, പ്രത്യുൽപ്പാദനം എന്നീ വിഷയങ്ങളെ സമീപിക്കുന്ന രീതി ശാസ്ത്രം ബ്രോഡാഡിയിൽ പ്രകടമാണ്.

യഥാർത്ഥത്തിൽ, വ്യക്തികൾക്കിടയിലെ വിവാഹപൂർവ്വ രതിയെ, ഡേറ്റിംഗിനെ അതിലളിത യുക്തിയിൽ സ്വാഭാവികമാക്കി മാറ്റിയെടുക്കുക എന്ന വലിയ വിപ്ലവത്തെ അതിനിഗൂഢമായി ഒളിച്ചു കടത്തുന്ന ചലച്ചിത്രമാണ് ബ്രോ ഡാഡി. എന്നാൽ ബ്രോ ഡാഡിയിൽ സ്ത്രീവിരുദ്ധത ചികയുന്ന സ്ത്രീ പക്ഷ വാദികൾ ഇത്തരമൊരു അജണ്ടയെ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. വിവാഹ പൂർവ്വരതിയെ സംബന്ധിച്ച വിപ്ലവകരമായ ചർച്ചകൾക്ക് അനുപമ എസ് ചന്ദ്രൻ്റെ കുഞ്ഞ്‌ – ദത്ത് വിവാദം തുടക്കം കുറിച്ചിരുന്നതുകൂടി ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്.

അനുപമയുടെ വിഷയം ഉയർന്നുവന്നപ്പോൾ സദാചാരവും അവിഹിതവും കൂട്ടിക്കലർത്തി സ്ത്രീയുടെ ലൈംഗികത ആഘോഷമാക്കാനാണ് മലയാളി മാധ്യമ ബോധവും സദാചാര വക്താക്കളും ശ്രമിച്ചത്. അതെ ഇവർ തന്നെയാണ് ബ്രോ ഡാഡി ഏറ്റെടുക്കുന്നതെന്നും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button