KeralaLatest NewsNews

മണവാട്ടിയായി അനുപമ, എയ്ഡനെ സാക്ഷിയാക്കി പുതു ജീവിതത്തിലേക്ക് അജിത്തും അനുപമയും: ചിത്രങ്ങൾ

തിരുവനന്തപുരം: എയ്ഡനെ തിരിച്ച് കിട്ടിയ ശേഷം വിവാഹം രജിസ്റ്റർ ചെയ്ത് പുതിയ ജീവിതത്തിലെ സന്തോഷം ചിത്രങ്ങളായി പകർത്തി അനുപമയ്ക്കും അജിത്തും. എയ്‌ഡനുമൊത്തുള്ള ഇരുവരുടെയും ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാദങ്ങൾക്ക് ഒടുവിൽ ഒന്നര മാസം മുൻപാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരികെ കിട്ടിയത്. ഇതിനുശേഷം ഇരുവരും നിയമപരമായി വിവാഹിതരായിരുന്നു. തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഇവരുടെ ഈ ഫോട്ടോഷൂട്ട്.

Also Read:ക്ലബ് വിടാനൊരുങ്ങി പോഗ്ബ: ആഴ്ചയിൽ വൻ പ്രതിഫലം വാഗ്ദാനം നൽകി യുണൈറ്റഡ്

മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് ഡിസംബർ 31 നാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടിയെന്നും അനുപമ വ്യക്തമാക്കി.

‘അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായി. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ട്’- അനുപമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button