തിരുവനന്തപുരം: വലിയതുറയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാരാണ് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ വലിയതുറ സ്വദേശി ഷിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയുമായി നാലു വർഷം മുൻപ് വിവാഹിതയായ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് അകന്നു കഴിയുകയായിരുന്നു.
Read Also: പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ ഇമാം പീഡിപ്പിച്ചു: ഖുറാന്റെ പേരില്‍ ഭീഷണി, ഒടുവിൽ അറസ്റ്റ്
ദുരിതാശ്വാസ ക്യാമ്പായ വലിയതുറ ഗോഡൗണിൽ മറ്റ് കുടുംബങ്ങൾക്കൊപ്പമാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. ഗർഭിണിയാണെന്ന കാര്യം ക്യാമ്പിലെ മറ്റ് ആളുകളോട് മറച്ചു വച്ചു. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാൻ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്.
മൃതദേഹം ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയിൽ സൂക്ഷിച്ചു. ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. വലിയതുറ പാലത്തിന് അടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വലിയതുറ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Post Your Comments