KeralaLatest NewsNews

കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: കുഞ്ഞിന് ദാരുണാന്ത്യം

നിലമ്പൂർ: കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി മുക്കര്‍ശ്ശി അക്ഷരത്തിലെ കൂരിക്കാട്ടില്‍ കൃഷ്ണദാസിന്റെ ഭാര്യ ദിവ്യയാണ് കിണറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ദിവ്യയെയും കുഞ്ഞിനേയും കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. കിണറ്റിലെ പൈപ്പിൽ തൂങ്ങി കിടക്കുകയായിരുന്നു യുവതി.

also read:തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്‌തത്‌ ഇതാണ്

ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പിന്നീടാണ് കുഞ്ഞും കിണറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്. നിലമ്ബൂര്‍ അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ കിണറ്റില്‍നിന്ന് മുങ്ങിയെടുത്തു. യുവതി മാനസിക രോഗിയാണെന്ന് പോലീസ് അറിയിച്ചു. മുൻപും ഇവർ അസ്വാസ്ഥ്യങ്ങള്‍ കാണിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിന് നിലമ്പൂർ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button