Latest NewsIndia

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം

45 ദി​വ​സ​ത്തി​നി​ടെ 71 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്

ലക്‌നൗ : യു​പി​യി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം. ശിശുമരണത്തിൽ യു​പി ഇപ്പോഴും മുന്നിലാണ്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ 71 കു​ട്ടി​ക​ളാണ് മരിച്ചത്. നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡി.​കെ. സിം​ഗ് പ​റ​ഞ്ഞു. 45 ദി​വ​സ​ത്തി​നി​ടെ 71 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. 450 രോ​ഗി​ക​ളെയാണ് ഇ​വി​ടെ അ​ഡ്മി​റ്റാ​ക്കി​യിരിക്കുന്നത്. ജോ​ലി ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നും നി​ര​വ​ധി പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അധികൃതർ പ്രതികരിച്ചു. ഗൊ​ര​ഖ്പൂ​രി​ലെ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ നി​ര​വ​ധി കുട്ടികൾ മരിച്ചതും ഏറെ വിവാദങ്ങൾ വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button