India

ആശുപത്രിയിലെ എ സി തകരാറിലായി; തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ഹരിയാന: ആശുപത്രിയിലെ എ സി തകരാറിലായതിനെ തുടർന്ന്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. സംഭവത്തിൽ നാല് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഹരിയാനയിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ വോൾട്ടേജ് പ്രശ്നം ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലെ സംവിധാനങ്ങൾക്കും തകരാർ സംഭവിച്ചിരുന്നതായാണ് വിവരം. കുട്ടികളുടെ മരണം ആശുപത്രി അധികൃതർ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ALSO READ:ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്‌റ്ററും നീക്കാതെ ജീവനക്കാരി

വോൾട്ടേജിൽ ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലെ സംവിധാനങ്ങൾ പ്രവർത്തിക്കാതെയായി. തുടർന്ന് ചികിത്സയിലായിരുന്ന കുട്ടികളെയെല്ലാം മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരു കുട്ടി മരിച്ചത്. നാല് കുഞ്ഞുങ്ങളെ മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button