തിരുവനന്തപുരം: തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ആവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. ചികിത്സ, വാക്സിനേഷൻ ആവശ്യങ്ങൾക്ക് യാത്രാനുമതി നൽകും. കടകൾ രാവിലെ ഏഴ് മണി മുതൽ ഒൻപത് വരെ മാത്രം തുറന്ന് പ്രവർത്തിക്കും. ബേക്കറികളിലും ഹോട്ടലുകളിലും പാഴ്‌സൽ മാത്രമേ അനുവദിക്കൂ.
Also read: അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ മുടങ്ങില്ല. അടിയന്തര സാഹചര്യങ്ങളിൽ വർക്ക്ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്ക് തടസ്സം വരില്ല. വിവാഹ – മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രമാണ് അനുവാദം ഉണ്ടാവുക.
പൊതുനിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments