തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎമ്മിനെ അനുകൂലിച്ചു സംസാരിക്കുന്ന അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖിനെതിരെ പീഡനാരോപണവുമായി വീട്ടമ്മ രംഗത്ത് വന്നത് വലിയ വാർത്തയാകുകയാണ്. വിഷയത്തിൽ പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവന്‍.
എസ്‌എഫ്‌ഐയുമായുള്ള ജഹാംഗീറിന്റെ ഏകബന്ധം അവരുടെ കൈയില്‍ നിന്ന് നല്ല തല്ല് കിട്ടിയതാണെന്നും ഹൈക്കോടതി വക്കീലാണെന്ന് പറഞ്ഞ് ഇയാള്‍ ജനങ്ങളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറ് കഴിഞ്ഞെന്നും ഹരീഷ് പറയുന്നു.മാധ്യമങ്ങള്‍ കൊടുത്ത സ്പേസ് ജഹാംഗീര്‍ ഉപയോഗിച്ചത് ഇരകളെ വലവീശി പിടിക്കാനായിരുന്നു.അതിനാല്‍ തന്നെ അതേ മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത കൊടുക്കാനും ബാധ്യതയുണ്ടെന്നും ഹരീഷ് കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
സാധാരണ ഞാന്‍ വ്യക്തികളെ ടാര്‍ജറ്റ് ചെയ്തു പോസ്റ്റുകള്‍ ഇടാറില്ല. ഞാന്‍ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി വീട്ടിലിരിക്കുമ്ബോള്‍, ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നതുകൊണ്ടു, ഫോണില്‍ പറയാന്‍ ചുമ അനുവദിക്കാത്തതുകൊണ്ടാണ് ഈ പോസ്റ്റ്.ഹൈക്കോടതി വക്കീല്‍ ആണെന്ന് നുണ പറഞ്ഞു കഴിഞ്ഞ 6 വര്‍ഷമായി ജഹാംഗീര്‍ ആമിന റസാക്ക് എന്നയാള്‍ ആളുകളെ പറ്റിക്കുന്നതായി അറിയാം. 2015 ലോ മറ്റോ ഒന്നുരണ്ടു മാസം ഇവിടെ പ്രാക്ടീസ് ചെയ്തു കണ്ടിട്ടുണ്ട്. മാന്യമല്ലാത്ത കാരണത്താല്‍ നിന്ന ഓഫീസുകളില്‍ നിന്നൊക്കെ പുറത്താക്കി. (അതിലൊന്ന്, ഒരു റേപ്പ് വിക്റ്റീമിനോട് കോടതിയിലേക്ക് പോകുംവഴി സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചു എന്നതാണെന്ന് അന്ന് ഇയാളുടെ കൂടെ ജോലി ചെയ്ത വക്കീല്‍ എന്നോട് ഈ വാര്‍ത്ത കണ്ടു സാക്ഷ്യം പറയുന്നു.)
പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെങ്കിലും, ‘ഹൈക്കോടതിയിലേക്ക്’ എന്നൊക്കെ കാറിലിരുന്ന് ഫോട്ടോ സഹിതം ഇടയ്ക്ക് ഇയാളുടെ എഫ് ബി പോസ്റ്റുകള്‍ കാണാറുണ്ട്. വക്കീലന്മാരില്‍ പലരും ഇവിടെ മൂക്കത്ത് വിരല്‍ വെയ്ക്കും, ‘ഇവനെങ്ങനെ സാധിക്കുന്നു ഇങ്ങനെ നുണ പറയാന്‍
‘ഹരീഷിന്റെ സുഹൃത്താണോ’ എന്നു എന്നോട് നേരിട്ടു ചോദിച്ച എല്ലാവരോടും ഇയാളുടെ ഫ്രോഡ് സ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പബ്ലിക് നോട്ടീസ് കൊടുത്തിട്ടില്ല, എന്നിട്ട് വേണം പ്രൊഫഷണല്‍ റൈവല്‍റി ആണെന്ന്, ഇയാള്‍ക്ക് മേനി പറയാന്‍ ??.
കോഴിക്കോട് ലോ കോളേജില്‍ പഠിച്ച കാലത്തേ ജഹാംഗീറിനെ അറിയാം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, എസ്‌എഫ്‌ഐ ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം എസ്‌എഫ്‌ഐ യുമായുള്ള ഇയാളുടെ ഏക ബന്ധം. ഒരു മാസം ജോലി ചെയ്ത മലപ്പുറത്തെ ഒരു സ്ഥാപനത്തില്‍ നിന്ന് സ്ത്രീ വിഷയത്തില്‍ പുറത്താക്കിയതും നേരിട്ടറിയാം. കാരണം, ആ സ്ഥാപനത്തില്‍ ഞാനും അതേസമയം ജോലി ചെയ്തിരുന്നു.
എത്ര സ്ത്രീകളോട് ജഹാംഗീര്‍ ലൈംഗികബന്ധം പുലര്‍ത്തണം എന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്. എനിക്കൊരു എതിര്‍പ്പുമില്ല.എന്നാല്‍ വിവാഹവാദ്ഗാനം നടത്തി എത്രയോ സ്ത്രീകളെ സാമ്ബത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന ആരോപണം ഗൗരവമുള്ളതാണ്. ഞെട്ടിക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇരകളില്‍ ചിലരെ നേരില്‍ അറിയാം. നഗ്‌നഫോട്ടോ എടുത്ത് വെച്ചു അവരെ ഭീഷണിപ്പെടുത്തുന്നതുകൊണ്ട് ചിലര്‍ പരാതിപ്പെടാന്‍ വരുന്നില്ല എന്നത് അതിലേറെ ഗൗരവമുള്ളതാണ്. ജഹാംഗീറിനെ 17 വര്‍ഷമായി കാണുന്നതുകൊണ്ട് ഇതില്‍ ഒരതിശയോക്തിയും ഉണ്ടാകാന്‍ ഇടയില്ല എന്നാണ് എന്റെ തോന്നല്‍. ഇപ്പോള്‍ പരാതി കൊടുത്ത ആ ഇരയോടൊപ്പം. കേസ് അന്വേഷണം നടക്കട്ടെ.
മാധ്യമങ്ങള്‍ കൊടുത്ത സ്പേസ് ജഹാംഗീര്‍ ഉപയോഗിച്ചത് തന്റെ ഇരകളെ വലവീശി പിടിക്കാന്‍ ആയിരുന്നു. അവര്‍ക്ക് ഈ വാര്‍ത്ത കൊടുക്കാനും ബാധ്യതയുണ്ട്.ഫ്രോഡുകള്‍ എന്നായാലും ഒരുനാള്‍ വിചാരണ നേരിടും.
ഒരു മാധ്യമത്തിലൂടെയാണ് വീട്ടമ്മ ജഹാംഗീറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.പതിനാറ് വര്‍ഷം മുമ്ബ് അഡ്വ. ജഹാംഗീര്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ട്യൂഷന്‍ സെന്ററില്‍ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. ആ ട്യൂഷന്‍ സെന്ററിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു യുവതി. തന്റെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയോട് അക്കാലത്ത് ജഹാംഗീര്‍ പ്രണയം പറഞ്ഞെന്നും എന്നാല്‍ വിവാഹത്തിന്റെ വക്കില്‍ വരെയെത്തിയ ബന്ധത്തില്‍ നിന്നും ജഹാംഗീര്‍ കാരണമില്ലാതെ പിന്മാറിയെന്നും യുവതി പറയുന്നു.
അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. വിവാഹിതയായിരുന്ന യുവതി അന്ന് ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീര്‍ മുമ്ബ് യുവതിയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമുണ്ടെന്നും ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്ത് വന്നാല്‍ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്‌സ് കഴിഞ്ഞ് നില്‍ക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞത്.
തുടര്‍ന്ന് യുവതിയുമായി അയാള്‍ ബന്ധം സ്ഥാപിച്ചു. വിവാഹവാഗ്ദാനം നല്‍കി യുവതിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്ന ജഹാംഗീര്‍ മൊബൈലില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതി പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീര്‍ മറുപടി പറഞ്ഞില്ല. എന്നാല്‍ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ജഹാംഗീര്‍ ഫോണ്‍ എടുക്കാതായെന്ന് യുവതി ആരോപിക്കുന്നു. താന്‍ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. താന്‍ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയില്‍ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു.തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Post Your Comments