UAELatest NewsNewsInternationalGulf

ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്‌പോണ്ടർ ദുബായിയിൽ: മൂല്യം 26.5 കോടി രൂപ

ദുബായ്: ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്പോണ്ടർ ദുബായിയിൽ. 13 മില്യൺ ദിർഹമാണ് (ഏതാണ്ട് 26.5 കോടി രൂപ) ഹൈപ്പർസ്പോർട്ട് റെസ്പോണ്ടർ എന്ന ഈ ആംബുലൻസിന്റെ മൂല്യം. ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡിസിഎഎസ്) എക്സ്പോ 2020 വേദിയിലാണ് ആംബുലൻസ് റെസ്‌പോണ്ടർ അനാവരണം ചെയ്തത്. വാഹനത്തിന്റെ മുൻവശത്തെ എൽഇഡി ഹെഡ്ലൈറ്റുകളിൽ 440 വജ്രങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സ്വർണ്ണം പൂശിയ ഇന്റീരിയർ റൂഫിലും വാഹനത്തിലുണ്ട്. കാറിന്റെ ക്യാബിൻ സ്വർണ്ണം തുന്നിച്ചേർത്ത തുകലിൽ അപ്ഹോൾസ്റ്റേർ ചെയ്തിരിക്കുവെന്നതാണ് മറ്റൊരു സവിശേഷത.

Read Also: കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുമല്ല: വെല്ലുവിളിയുമായി ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു

ലോകത്തെ ഏറ്റവും വേഗതയേറിയ ആംബുലൻസ് റെസ്‌പോണ്ടറും ഇത് തന്നെയാണ്. 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കുകയും ഇരട്ട ടർബോചാർജ്ഡ് 780 എച്ച്പി പോർഷെ എൻജിൻ ഉപയോഗിച്ച് മണിക്കൂറിൽ 400 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. ലോകത്തിലെ ആദ്യത്തെ 3ഡി ഹോളോഗ്രാം ഹോളോഗ്രാഫിക് മിഡ്-എയർ ഡിസ്പ്ലേ, ഇന്ററാക്ടീവ് മോഷൻ കൺട്രോൾ, സാറ്റലൈറ്റ് നാവിഗേഷൻ, ഇൻറർനെറ്റുമായി ബന്ധിപ്പിക്കുന്ന സംവിധാനം എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.

Read Also: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button