Latest NewsNewsInternationalGulfQatar

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഇതിന്റെ ഭാഗമായി ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2022 ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

Read Also: കാണാതായ പെൺകുട്ടികളെ ഫ്രഷ് ആകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലെത്തിച്ചു: പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതി പിടിയിൽ

മെട്രോ, മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ്സ്, ലുസൈൽ ട്രാം എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങൾക്ക് പുറമെ, ബസ് ഉൾപ്പടെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെ ശേഷിയും 75 ശതമാനത്തിലേക്ക് ഉയർത്തിയതായി അധികൃതർ വ്യക്തമാക്കി.

Read Also: ‘അഖിലേഷിന് നുണ പറയാൻ ഒരുളുപ്പുമില്ല’: പഴയ കാലത്തെ ക്രമസമാധാനപാലനത്തിന്റെ കണക്കുകൾ പുറത്തു വിടാൻ വെല്ലുവിളിച്ച് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button