KeralaLatest NewsNews

ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി

തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ മാത്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന്  കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ആരാധനയില്‍ പങ്കെടുക്കാവൂ എന്ന സർക്കാർ നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് വരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  സിപിഎമ്മിന് അഴിമതിയോടാണ് ആഭിമുഖ്യം, നിലപാടിലെ കാപട്യം പുറത്തുവന്നു: വി. മുരളീധരൻ

മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ വിശ്വാസിസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button