Latest NewsJobs & VacanciesNewsCareerEducation & Career

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ ഒഴിവ് : മാർച്ച് 4 വരെ അപേക്ഷിക്കാം

ഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1149 കോൺസ്റ്റബിൾ – ഫയർ‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷിക്കാം.

തസ്തിക – കോൺസ്റ്റബിൾ -ഫയർ (പുരുഷൻമാർ), ഒഴിവുകളുടെ എണ്ണം -1149, പേ സ്കെയിൽ -21900 – 69100 ലെവൽ 3. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾ 12 ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സയൻസ് ഒരു വിഷയമായി തെരഞ്ഞെടുത്ത് അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം. 18-23 വയസ്സാണ് പ്രായപരിധി. ഡെബിറ്റ്, ക്രെ‍ഡിറ്റ് കാർഡുപയോ​ഗിച്ചോ എസ്ബിഐ മുഖേനയോ ഫീസടക്കാവുന്നതാണ്.

Read Also  :  ബിജെപിക്ക് പരിഭ്രാന്തി, യു.പിയിൽ സർക്കാർ രൂപീകരിക്കുന്നത് സമാജ് വാദി പാർട്ടി: അഖിലേഷ് യാദവ്

ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരീ​ക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, പ്രമാണ പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ വഴിയാണ് തെര‍ഞ്ഞടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button