Latest NewsKeralaNews

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി യുഎഇയില്‍ : കേരളത്തിലെത്തുന്നത് ഫ്രെബ്രുവരി ഏഴിന്

ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ദുബായിലെത്തിയത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം എമിറേറ്റ്സിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് തീരുമാനം.

Read Also : ആവശ്യക്കാർ‌ക്ക് മദ്യം ലഭിക്കുന്നില്ല, ജവാന്റെ ഉൽപാദനം വർധിപ്പിക്കണം: ബെവ്കോ

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിലെ എക്സ്പോയും അദ്ദേഹം സന്ദര്‍ശിക്കും. ഫെബ്രുവരി നാലിന് എക്സ്പോ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ പവലിയനിലെ കേരള സ്റ്റാളിന്റെ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

ഫെബ്രുവരി അഞ്ചിന് രാവിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലും വൈകീട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും മുഖ്യമന്ത്രി ഭാഗമാകും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. ഏഴാം തിയതി കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button