ദുബായ് : പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി പുതിയ മുഖ്യമന്ത്രി ലുക്കിൽ പിണറായി വിജയൻ ദുബായിൽ. പാന്റും ഷർട്ടും ധരിച്ച് ബെൻസ് കാറിലാണ് മുഖ്യമന്ത്രി ദുബായിലെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിൽ മാറ്റം ഉണ്ടായത്. ഒരാഴ്‌ച മുഖ്യമന്ത്രി ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കം. കൂടെ ഭാര്യ കമലയുമുണ്ട്.
Read Also : ഐപിഎല്‍ 15ാം സീസൺ: ഡേവിഡ് വാര്‍ണർ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തുടർന്ന് ഫെബ്രുവരി ഏഴിന് കേരളത്തിലേക്ക് മടങ്ങാനാണ് പദ്ധതി.
Post Your Comments