ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാവിധ എക്‌സിറ്റ് പോളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 10 ന് രാവിലെ 7.00 മുതല്‍ മാര്‍ച്ച് 7 ന് വൈകുന്നേരം 6.30 വരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ എക്‌സിറ്റ് പോളുകളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചത്.
Read Also : ഗുണ്ടാ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും, ഡ്രാക്കുള സുരേഷ് അടക്കമുള്ളവര്‍ ജയിലില്‍
ഫെബ്രുവരി 10ന് രാവിലെ 7.00 മുതല്‍ മാര്‍ച്ച് 7 ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതും അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും നിരോധിച്ചു കൊണ്ടാണ് ഉത്തരവ് . യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ലയാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്
ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Post Your Comments