ThiruvananthapuramLatest NewsKeralaNattuvarthaNews

സഹപ്രവർത്തകന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം : ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിൽ

ബാലരാമപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷ്ണ ഹോട്ടലിലാണ് സംഭവം

ബാലരാമപുരം: കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിൽ. ബാലരാമപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷ്ണ ഹോട്ടലിലാണ് സംഭവം.

കൃഷ്ണ ഹോട്ടലിലെ ജീവനക്കാരനായ കാട്ടാക്കട കീഴാവൂര്‍ സ്വദേശി സുകുമാരന്‍ നായരുടെ മാല ആണ് മോഷ്ടിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോട്ടലിലെ വിശ്രമമുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ആണ് സംഭവം.

Read Also : ‘മദ്യം നല്‍കി, യുവാക്കള്‍ പീഡനത്തിന് ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍

സമീപത്ത് കിടന്നിരുന്ന പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ക്ഷേത്രത്തിന് പിറകുവശം വെള്ളയന്‍ കടവ് വീട്ടില്‍ പൈങ്കിളി എന്ന് വിളിക്കുന്ന പ്രദീപ് (36) വെളുപ്പിന് ഒന്നോട് കൂടി സുകുമാരന്‍ നായരുടെ കഴുത്തില്‍ കിടന്ന മാല കൊളുത്ത് ഇളക്കി മാറ്റി വലിച്ചെടുത്തു. ഈ സമയം സുകുമാരന്‍ നായര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ പ്രദീപ് മാലയുമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബാലരാമപുരം പൊലീസ് നടത്തിയ തെരച്ചിലില്‍ ബാലരാമപുരം ജംഗ്ഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെടുന്നതിനിടയില്‍ മാല അടുത്തുള്ള പുരയിടത്തില്‍ എറിഞ്ഞിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button