Latest NewsIndiaNews

ബിജെപിക്ക് പരിഭ്രാന്തി, യു.പിയിൽ സർക്കാർ രൂപീകരിക്കുന്നത് സമാജ് വാദി പാർട്ടി: അഖിലേഷ് യാദവ്

ലക്‌നൗ : ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിക്കുന്നത് സമാജ് വാദി പാർട്ടിയാണെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ജനങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ വിധി തീരുമാനിച്ചുകഴിഞ്ഞെന്നും ഇതാണ് ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തോൽക്കാൻ പോവുന്ന ഒരു ഗുസ്തിക്കാരൻ ചിലപ്പോൾ കടിക്കുകയും വലിക്കുകയും ഒക്കെ ചെയ്യും, ബി.ജെ.പി ഇപ്പോൾ തന്നെ തോൽവി ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  ഗർഭസ്ഥ ശിശുവും, മാതാവും മരിച്ച സംഭവം: കൊലപാതകമെന്ന് സ്ഥിതീകരണം

‘യു.പിയിലെ ജനങ്ങൾ ഇപ്പോൾ തന്നെ അവരുടെ വിധി നിർണയിച്ച് കഴിഞ്ഞു. ഇവിടെ ഒരു അത്ഭുതവും സംഭവിക്കാനില്ല. കർഷകർ, യുവ വ്യവസായികൾ, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും സമാജ് വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു’- അഖിലേഷ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button