കാക്കനാട്: നഗരത്തിലെ മസാജ് സെന്ററില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചേരാനെല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന വേട്ടാപ്പറമ്പില്‍ വീട്ടില്‍ ജോസ് മാത്യു (30), പനങ്ങാട് വടക്കേ തച്ചപ്പിള്ളി വീട്ടില്‍ മഹേഷ് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. കാക്കനാടിന് സമീപം പടമുഗള്‍ പാലച്ചുവട് റോഡിലെ സ്പായില്‍ കയറി ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.
പണം തട്ടിയെടുത്തത് കൂടാതെ സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ തുക ആവശ്യപ്പെടുകയും മറ്റൊരു ജീവനക്കാരനെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് പിന്നെയും പണം അപഹരിച്ചതായും പൊലീസ് വ്യക്തമാക്കി.
Read Also : ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി: രേഖകൾ ഹാജരാക്കാൻ പി.വി അൻവർ എംഎൽഎയ്ക്ക് കൂടുതൽ സമയം അനുവദിച്ച് ലാൻഡ് ബോർഡ്
സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ വെണ്ണല ഭാഗത്തു നിന്നാണ് തൃക്കാക്കര സി.ഐയും സംഘവും പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. കവര്‍ച്ചക്ക് ഉപയോഗിച്ച വാഹനവും കണ്ടെത്തി. ജോസ് മാത്യു കളമശ്ശേരി, എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും മഹേഷിനെതിരെ സംഘം ചേര്‍ന്ന് കവര്‍ച്ച നടത്തിയതിന് പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments