Latest NewsKeralaNews

‘ഞാനിപ്പോ കടലിലാ,നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തത്,ഇത് ആരുടെയും അപ്പന്റെ വക അല്ലല്ലോ’: പോലീസിനെ വെല്ലുവിളിച്ച് പല്ലൻ ഷൈജു

തൃശൂർ : ഫേസ്ബുക്ക് ലൈവിലൂടെപോലീസിനെ വെല്ലുവിളിച്ച് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവൻ പല്ലൻ ഷൈജു. മുനമ്പത്ത് കടലിലൂടെ ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. താനിപ്പോൾ തൃശൂർ ജില്ലയ്ക്ക് പുറത്താണെന്നും ജില്ലാ അതിർത്തിയിലെ പാലം കടന്നാൽ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റ് ഓഫീസ് എല്ലാം പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ. ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ട് തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്ക് വരെ ഞാൻ പോകും’- വീഡിയോയിൽ പല്ലൻ ഷൈജു പറഞ്ഞു.

Read Also  :  ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത് : മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ

കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയ കൊടകര പന്തല്ലൂർ മച്ചിങ്ങൽ ഷൈജ‍ുവിനെ (43) ഒരാഴ്ച മുൻപാണ് തൃശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ കൂടാതെ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീട് കുഴൽപ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറിയിരുന്നു.

 

 

.

shortlink

Related Articles

Post Your Comments

Related Articles


Back to top button