വാമനപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാമനപുരം കരിവേലി മടത്തിൽ വീട്ടീൽ രാജേഷ് – ദിവ്യ ദമ്പതികളുടെ മകൾ അനഘ (15) ആണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം. അനഘയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ ചെന്ന് നോക്കുമ്പോൾ പൊള്ളലേറ്റ നിലയിൽ അനഘ കിടക്കുന്നതാണ് കണ്ടത്.
Read Also : യുക്രൈനെ തൊട്ടാൽ ജർമനിയിലേക്കുള്ള വാതകപൈപ്പ് ലൈൻ വെട്ടും: റഷ്യയോട് അമേരിക്ക
തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
Post Your Comments