PathanamthittaNattuvarthaLatest NewsKeralaNews

പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസ് : സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ

പ്രതികളില്‍ ഒരാളായ ചക്കുളം സ്വദേശി ശ്യാമാണ് പിടിയിലായത്

തിരുവല്ല: പെട്രോള്‍ പമ്പിലെ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ. പ്രതികളില്‍ ഒരാളായ ചക്കുളം സ്വദേശി ശ്യാമാണ് പിടിയിലായത്. തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പമ്പിലെ ജീവനക്കാരനായ അഖില്‍ ലാലി (31)നെ ആണ് കുത്തി പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇടിഞ്ഞില്ലത്തെ മണലാടി ഫ്യുവല്‍സിലെ ജീവനക്കാരനെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. തുടർന്ന് പ്രതിയെ പമ്പ് ജീവനക്കാര്‍ ഓടിച്ചിട്ടു പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

Read Also : പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി, പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടും

കുപ്പിയില്‍ പെട്രോള്‍ നല്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരുക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button