ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം. വിവരം ചോര്‍ത്തി നല്‍കിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകള്‍ കിട്ടിയ സാഹചര്യത്തിലാണ് പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്. ക്രിമിനല്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നു എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇയാള്‍ക്കെതിരെ കേസും എടുക്കും.
ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി.കെ അനസിനാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. മറുപടി കിട്ടിയാല്‍ ഉടന്‍ തിരുമാനം എടുക്കും. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജി ലാലാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക വിവരണ ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചു വെച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം.
വാട്‌സാപ്പ് വഴിയാണ് വിവരങ്ങള്‍ എസ്ഡിപിഐ നേതാവിന് കൈമാറിയിട്ടുള്ളത്. ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ശുപാര്‍ശ. അതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി തന്നെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊലീസുകാരും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും വരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ സ്ലീപ്പര്‍ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ അനസ് മൊബൈല്‍ ഫോണ്‍ വഴിയാണ് ചോര്‍ത്തി നല്‍കിയത്.
Post Your Comments