കാക്കനാട്: വാഴക്കാല പടമുഗളിന് സമീപം സി.പി.ഡബ്ല്യു.ഡി ക്വാര്‍ട്ടേഴ്സിനടുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ലോഡ്ജിലെ കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ വില്ലേജില്‍ താമസിക്കുന്ന വിഷ്ണുവിനെയാണ് (23) തൃക്കാക്കര പൊലീസ് പിടികൂടിയത്.
വിജയലക്ഷ്മി എന്ന സ്ത്രീയുടെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുപവന്റെ മാല, ഒരുപവന് വള എന്നിവയായിരുന്നു മോഷണം പോയത്. വിജയലക്ഷ്മിയുടെ മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Read Also : കോളേജുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ അനുമതി നല്‍കും: വിമർശനവുമായി ഹൈക്കോടതി
അറസ്റ്റിലായ വിഷ്ണു ഇവരുടെ വീടിന് സമീപത്തുള്ള ലോഡ്ജിലെ ജീവനക്കാരനായിരുന്നു. ഇയാളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
Post Your Comments