KannurKeralaNattuvarthaLatest NewsNews

മതപരിവർത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ല: തലശ്ശേരി അതിരൂപത

കണ്ണൂർ: മതപരിവർത്തനത്തിനും ഹലാലിനുമെതിരായ ഫാദർ ആന്റണി തറേക്കടവലിന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ലെന്ന് തലശ്ശേരി അതിരൂപത ഫാദർ തോമസ് തെങ്ങുമ്പള്ളിൽ. ഇതോടൊപ്പം വൈദികന് അതിരൂപത പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിൽ മതപരിവർത്തനത്തിനും ഹലാലിനുമെതിരായി വൈദികൻ നടത്തിയ പ്രസ്താവന കത്തോലിക്ക സഭ നേരത്തെ തള്ളിയിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിവാദ പ്രസംഗം.

ഇസ്ലാം മത വിശ്വാസത്തിന് എതിരായ പരാമർശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാർദത്തെ തകർക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാൻസിലർ ഫാദർ തോമസ് തെങ്ങുമ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദർ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പോലീസ് സ്വമേധയാ ആണ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button