Latest NewsNewsIndia

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലം: ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍

ചെന്നൈ: സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ. ഭർത്താവ് പൊലീസ് പിടിയിൽ. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം.

സഹോദരി വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ ശീലം തിരിച്ചറിഞ്ഞത്. കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും ഫോണില്‍ കണ്ട ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

read also: തലയിൽ പേൻ മണ്ണുപോലെയായി: തല ചീകിയിട്ട് മാസങ്ങൾ, 7 വയസുകാരിയുടെ തലയിൽ മുറിവുകളും: ഡോക്ടർ പോലും ഞെട്ടി

തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടതോടെ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യം ഇയാൾ ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതം കാണിച്ച്‌ ചോദ്യം ആവര്‍ത്തിച്ചതോടെ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ഭാര്യയോടെ തുറന്നുപറയുകയായിരുന്നു. സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്ന് ഇയാള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button