ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ ഡൽഹിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ അരമണിക്കൂറോളം വൈകിയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഏകദേശം അരമണിക്കൂറോളം ഹെലികോപ്ടര്‍ പിടിച്ചിട്ടു. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി അഖിലേഷ് രംഗത്തെത്തിയിട്ടുണ്ട്.
‘എന്റെ ഹെലികോപ്ടര്‍ ഒരു കാരണവുമില്ലാതെ അര മണിക്കൂര്‍ പിടിച്ചിട്ടു. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്ടറിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവം’, അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
‘അധികാര ദുര്‍വിനിയോഗം തോല്‍ക്കുന്നവരുടെ സ്വഭാവമാണ്. ഈ ദിനം സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടം നേടും. വിജയത്തിലേക്കുള്ള പറക്കലിന് ഞങ്ങള്‍ തയ്യാറായി’, തുടർ ട്വീറ്റിൽ അഖിലേഷ് യാദവ് പറഞ്ഞു.
Post Your Comments