കിരിബാതി: പസഫിക് ദ്വീപ് രാജ്യമായ കിരിബാതിയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഭൂമിയിലെ അവസാനത്തെ കോവിഡ് രോഗബാധയില്ലാത്ത രാജ്യങ്ങളിലൊന്നായാണ് കിരിബാതി ഇതുവരെ അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിയാണ് ഇവിടെ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത്. 10 മാസത്തിനിടെ ഫിജിയില്‍ നിന്ന് ദ്വീപിലെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനത്തിലെ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്ന്നാണ് കിരിബാത്തിയിൽ സര്‍ക്കാര്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ചയാണ് കിരിബാത്തിയില്‍ എത്തിയ വിമാനത്തിലെ 54 യാത്രക്കാരില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെ ദ്വീപില്‍ ആകെ രണ്ട് കോവിഡ് കേസുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളൂ. ലോകത്തിലെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നായതിനാല് ഇതുവരെ കോവിഡ് രഹിതമായിരുന്നു കിരിബാത്തി.
ബിഎസ് യെദ്യൂരപ്പയുടെ ചെറുമകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ലോകമെമ്പാടും കോവിഡ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ കിരിബാത്തി അതിന്റെ അതിർത്തികൾ അടച്ചിരുന്നു. ഇത്തരത്തിൽ ഏകദേശം രണ്ട് വർഷത്തോളം നടത്തിയ ചെറുത്തുനിൽപ്പാണ് ചൊവ്വാഴ്ച അവസാനിച്ചത്. അതിർത്തി അടയ്ക്കുന്നതിന് മുമ്പ് കിരിബാത്തി വിട്ട് മോർമോൺ ചർച്ച് എന്നറിയപ്പെടുന്ന വിദേശത്ത് വിശ്വാസം പ്രചരിപ്പിക്കാൻ പോയ മിഷനറിമാരായിരുന്നു വിമാനത്തിൽ മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ യാത്രക്കാരെ ഫിജിയിൽ മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി. കൂടാതെ വീട്ടിലെത്തിയപ്പോൾ അധിക പരിശോധനകളോടെ അവരെ ക്വാറന്റൈനിൽ ആക്കി. എന്നാൽ പിന്നീടുള്ള പരിശോധനയിൽ പകുതിയിലധികം പേരും കോവിഡ് ബാധിതരാണെന്ന് കണ്ടെത്തുകയായിരുന്നു. വിമാനത്തിൽ നിന്നുള്ള 36 പ്രാരംഭ പോസിറ്റീവ് കേസുകൾ വെള്ളിയാഴ്ചയോടെ 181 കേസുകളായി ഉയർന്നു.
ദേശീയ പതാക തലകീഴായി ഉയർത്തി സല്യൂട്ട് ചെയ്തിട്ടും തിരിച്ചറിയാത്ത മന്ത്രി രാജിവയ്ക്കണം: കെ. മുരളീധരൻ
കിരിബാത്തിയിലെ ജനസംഖ്യയുടെ 33% പേർ മാത്രമേ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുള്ളൂ. അതേസമയം 59% പേർക്ക് ഒരു ഡോസ് എങ്കിലും എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് പല പസഫിക് രാജ്യങ്ങളെയും പോലെ, കിരിബാതിയും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments