തിരുവനന്തപുരം : റിപബ്ലിക് ദിനാഘോഷത്തില്‍ കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കെ മുരളീധരന്‍ എംപി. പതാക കൊടിമരത്തില്‍ കെട്ടിയത് താനല്ല, ഉദ്യോഗസ്ഥരാണെന്ന മന്ത്രിയുടെ വാദത്തോട് യോജിക്കാം. എന്നാല്‍, അത് ഉയര്‍ത്തി സല്യൂട്ട് ചെയ്ത് കഴിഞ്ഞിട്ടും അബദ്ധം മനസിലായില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നതാണ് ഉചിതമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു.
ഉദ്യോഗസ്ഥന്മാര്‍ കെട്ടിയ കൊടി ഉയര്‍ത്തുന്ന ജോലിയാണ് മന്ത്രിക്ക്. മുമ്പും ചില സ്ഥലങ്ങളില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് ഉയര്‍ത്തുമ്പോള്‍ തെറ്റ് മനസിലാക്കിയാല്‍ പതാക താഴ്ത്തി ശരിയായി കെട്ടുകയായിരുന്നു വേണ്ടതെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. മറിച്ച് ഇവിടെ സംഭവിച്ചത് കൊടി ഉയര്‍ത്തി സല്യൂട്ട് ചെയ്ത് അതിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് പത്രക്കാരാണ് അബദ്ധം ചൂണ്ടികാട്ടിയത്. പതാക വന്ദനം കഴിഞ്ഞിട്ടും കാര്യം മനസ്സിലായില്ലെങ്കില്‍ മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നും മുരളീധരൻ വ്യക്തമാക്കി.
Post Your Comments