ന്യൂഡൽഹി: ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞതില്‍ ഞങ്ങളെ പഴി ചാരണ്ടെന്ന് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധിയോട് ട്വിറ്റർ അധികൃതർ. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പരാതിയോട് പ്രതികരിക്കുകയായിരുന്നു മാനേജ്മെന്റ്.
ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നതിൽ ട്വിറ്ററിന് വലിയ പങ്കുണ്ട് എന്ന് രാഹുൽ ആരോപിച്ചിരുന്നു. തനിക്ക് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നും, എന്നാൽ,ഇപ്പോൾ കുറച്ചായി ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കുറയുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു. ഫോളോവേഴ്സിന്റെ എണ്ണത്തിൽ കൃതൃമം നടക്കുന്നുണ്ടാകാമെന്നും അദ്ദേഹം സംശയിച്ചിരുന്നു.
ട്വിറ്റർ ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കാറില്ലെന്നും, പക്ഷേ, കമ്പനിയുടെ നയങ്ങൾ ലംഘിച്ചാൽ, തീർച്ചയായും നടപടിയുണ്ടാകുമെന്നും ട്വിറ്റർ വക്താവ് ഇതിന് മറുപടി നൽകി. ഫോളോവേഴ്സിനെ കാര്യത്തിൽ ഇടപെടാറില്ലെന്നും എന്നാൽ, നയങ്ങൾ ലംഘിക്കുന്ന നിരവധി അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്യാറുണ്ടെന്നും ട്വിറ്റർ ചൂണ്ടിക്കാണിച്ചു.
Post Your Comments