സ്റ്റുഡന്റ്‌സ് പൊലീസിൽ മതപരമായ വസ്ത്രധാരണം അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. എസ്പിസിയില്‍ ഹിജാബും ഫുൾ സ്ലീവും അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇത്തരം നടപടികള്‍ സേനയിലെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.
Also Read:മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് ചേക്കേറിയത്: നെയ്മർ
കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. സ്റ്റുഡന്റ് പൊലീസ് യൂണീഫോമിൽ ഹിജാബും ഫുൾക്കൈ വസ്ത്രവും അനുവദിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്നാല്‍ ഹർജി തള്ളിയ ജസ്റ്റിസ് വി വി കുഞ്ഞികൃഷ്‌ണൻ സർക്കാരിനെ സമീപിക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ ആണ് കേരളത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആവിഷ്കരിച്ചത്. 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി തുടങ്ങിയത്. എസ്പിസി എന്നാണു ചുരുക്കപ്പേര്.
Post Your Comments