KasargodLatest NewsKeralaNattuvarthaNews

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് പോലീസുകാരുടെ വീഴ്ച: വകുപ്പുതല നടപടിക്ക് ഉത്തരവ്

കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി.

സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാൻഡ് റവന്യൂ കമ്മിഷണർക്കു കൈമാറി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയർത്തിയ പതാകയാണു തലകീഴായത്. മന്ത്രി സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് പതാക തലത്തിരിഞ്ഞതായി മനസിലായത്. മാധ്യമപ്രവര്‍ത്തകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button