കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന്‍ തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
പൊലീസ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Read Also : എട്ട് മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വെടിനിർത്തലിന് ധാരണ : പ്രസ്താവനയിൽ ഒപ്പ് വെച്ച് റഷ്യയും ഉക്രൈനും
സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും.
ബുധനാഴ്ച വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവർ സംഘം ചേർന്ന് ഒളിച്ചോടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്.
Post Your Comments